കാണുമെൻ രാജനെ കാൽവറി നാഥനെ
കാലമെല്ലാം തീരും കാന്തൻ താൻ വന്നീടും
അക്കരെ നാടതിൽ വെക്കം ഞാനെത്തുബോൾ
ചുറ്റും ഞാൻ നോക്കുമെൻ ചിന്മയ രൂപനെ
പാടെഴും പൊൻകരം ദൂരവേ കാണുബോൾ
വീഴും നിൻ പാദേ ഞാൻ ചേരും നിൻ മാർവ്വതിൽ
കല്ലോലമാലി പോൽ ആർക്കും ദൂതഗണം
ചേരും ആക്കൂടെ ഞാൻ പാടും നൽ ഗീതങ്ങൾ
വീണ്ടെടുപ്പിൻ ഗാനം നാവിൽ നിന്നൂറവേ
ദൂതരെല്ലാം മൗനം സ്വർഗ്ഗേ എൻ ഗാനം താൻ
ഉള്ളം തളിർത്തു ഞാൻ പാടി എൻ കീർത്തനം
പ്രേമാസ്രു മാല നിൻ പാദേ ഞാനർപ്പിച്ചാൻ
നാവാൽ വർണ്ണിപ്പതോ നഥാ നിൻ വേഴ്ച്ചകൾ
വാക്കാൽ കൊരുപ്പതോ സ്നേഹത്തിൻ ആഴങ്ങൾ
നേർത്തത്താം തൃക്കരം മൂർദ്ധേ നീ വെച്ചപ്പോൾ
കൺകൾ തുറക്കേ ഞാൻ കാണ്മതെൻ ഈശനെ
കാരുണ്യവാരിയാൽ ആകെത്തളർന്ന നിൻ
ദൃക്കെന്നിൽ ഏറ്റതേ ജന്മം സംപൂജ്യമായ്
ഈ ഗാനം കേൾക്കുവാൻ നിൻ ദേഹം പാർക്കുവാൻ
ഈ നിമിഷത്തിലെൻ നിത്യത കൊള്ളിക്കാൻ
അത്രേ എൻ പ്രേമി ഞാൻ ഇത്ര മാംസ്വർഗ്ഗത്തെ
എത്രയും ചപ്പെന്നു ഉള്ളം ഒഴിച്ചു ഞാൻ
ശൂന്യത്തിൽ തൂങ്ങുമാ ഗോളേ ഇറങ്ങി ഞാൻ
ധൂതരെല്ലാം വാനിൽ സ്തബ്ദരായ് നോക്കവേ
പുത്തൻ വഴിയതിൻ കുറ്റങ്ങൽ തീർത്തു ഞാൻ
സ്നേഹമാണീശ്വരൻ ജീവനിൽ കാട്ടി ഞാൻ
എൻ സ്വരം സൃഷ്ട്ടിച്ച കാട്ടുതടി മേലേ
എൻ കരം നിർമ്മിച്ച മാനുഷരാശിയാൽ
കൊന്നു ഞാൻ എന്നെത്താൻ നിൻ പാപം തീർക്കുവാൻ
നിൻ സ്വരം കേൾക്കുവാൻ നിൻ മു:ഖം പാർക്കുവാൻ
നാഥാ വരുന്നു ഞാൻ ജീവൻ മരണമോ
പ്രാണൻ പോകും വരെ ഈ ഭൂവിൽ പാടും ഞാൻ
പിന്നെ നിൻ സന്നിധൗ എത്തി മു:ഖാമു:ഖം
വീണ്ടെടുപ്പിൻ ഗാനം പാടും നിരന്തരം
Subscribe to:
Post Comments (Atom)
No comments:
Post a Comment