Thursday, July 9, 2009

Come to the watersന്റെ മലയാളം പരിഭാഷ

യേശു താൻ ചൊന്നു, നീ വാ എൻ ചാരേ
ജീവന്റെ വെള്ളം നുകർന്നീടുക
നിൻ രാവിന്റെ ഓരോ കണ്ണുനീരും
വീണതെൻ നെഞ്ചിൽ, സ്നേഹിപ്പൂ ഞാൻ

നിൻ ഭാരമെന്മേൽ എറിക, നീ ചൊന്നു
നിൻ നാളെയൊക്കെ എൻ കൂടെ, നീ ചൊന്നു
ശോകാന്ധേ നിന്നെ ഞാൻ തള്ളിയേനേ
നീയോ അണച്ചെന്നെ മാറിടത്തിൽ
നിൻ വാഗ്ദത്തം പോൽ

നാഥാ നിൻ പ്രേമം അവർണ്ണനീയം
മുന്നേ ഒരുക്കിയീ കാണ്മതെല്ലാം
എൻ ചാരേ നിൽപ്പൂ നീ ഇന്നുമെന്നും
നിൻ പ്രേമം അറുത്തെന്റെ ബന്ധനങ്ങൾ
ഓ! നാഥാ ഞാൻ ആർ?

എൻ സർവ്വം നിൻ പാദേ അർപ്പിപ്പൂ ഞാൻ
നിൻ സാന്നിധ്യമെന്യേ അപൂർണ്ണനാം ഞാൻ
ജീവൻ പകർന്നെന്നെ വീണ്ടെടുത്തോൻ
നന്ദി ഞാൻ ചൊൽവേൻ താഴ്ച്ചയോടെ
സ്വീകരിയ്ക്ക

No comments:

Post a Comment